05 April, 2019 06:47:49 AM


കുട്ടികള്‍ക്കു കഞ്ചാവ്‌ വിതരണം ചെയ്‌ത യുവാവിനെ അറസ്‌റ്റ് ചെയ്‌തു




നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ കഞ്ചാവ്‌ വിതരണംചെയ്‌ത യുവാവ്‌ പിടിയില്‍. ഉടുമ്പന്‍ചോല കഞ്ഞിക്കാലയം തങ്കവിലാസം തങ്കന്‍ (28)ആണ്‌ ഉടുമ്പന്‍ചോല പോലീസിന്റെ പിടിയിലായത്‌. പ്രതി ഉടുമ്പന്‍ചോല ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ്‌ എത്തിച്ചു നല്‍കിയിരുന്നതായി പോലീസ്‌ പറഞ്ഞു. മൂന്ന്‌ പൊതികളിലാക്കിയ 15 ഗ്രാം കഞ്ചാവ്‌ പ്രതിയില്‍ നിന്നും കണ്ടെത്തി. 


പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌ കഞ്ചാവ്‌ വിറ്റതിന്‌ പ്രതിക്കെതിരെ ശാന്തന്‍പാറ പോലീസ്‌ സ്‌റ്റേഷനിലും കേസുണ്ട്‌. ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. ഉടുമ്പന്‍ചോല സി.ഐ: അനില്‍ ജോര്‍ജ്‌, എ.എസ്‌.ഐ: ഇബ്രാഹിം, സി.പി.ഒമാരായ ആസിഫ്‌, സനീഷ്‌, കബീര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K