13 March, 2019 12:14:49 PM
യു.പി.സ്കൂൾ വിദ്യാർത്ഥിനിയെ ഒരു വർഷമായി പീഡിപ്പിക്കുന്ന അധ്യാപകൻ അറസ്റ്റിൽ
മൂന്നാർ: വിദ്യാർത്ഥിനിയെ ലൈഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. വട്ടവട ഗവ: യു പി സ്കൂൾ അധ്യാപകൻ വട്ടവട സ്വദേശി മുരുകനാണ് പിടിയിലായത്. ഒരു വർഷത്തോളമായി ഇയാൾ നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർ അശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവികുളം പൊലീസ് കേസെടുക്കുകയും വട്ടവടയിൽ നിന്നും മുരുകനെ പിടികൂടുകയുമായിരുന്നു. പോക്സോ വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായി പൊലിസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ദേവികുളം കോടതിയിൽ ഹാജരാക്കും.