12 March, 2019 06:20:45 PM


നഗരസഭാ കൗൺസിലർമാരെ കൂട്ടത്തോടെ അയോഗ്യരാക്കി; നടപടി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍



പാലക്കാട്: പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെ അയോഗ്യരാക്കി ഇലക്ഷൻ കമ്മീഷന്‍റെ നടപടി. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന പരാതിയെ തുടർന്നാണ് കൗൺസിലർമാരെ അയോഗ്യരാക്കിയത്. കൗൺസിലർമാർ കൂട്ടത്തോടെ അയോഗ്യരായതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായി. പട്ടാമ്പി നഗരസഭയിലെ സിപിഎം കൗൺസിലർ കെ സി ഗിരീഷ് നൽകിയ പരാതിയിലാണ് ഇലക്ഷൻ കമ്മീഷൻ നടപടിയെടുത്തത്. 


തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം പാലിച്ചില്ലെന്ന് കാണിച്ചാണ് ഇലക്ഷൻ കമ്മീഷൻ കൗൺസിലർമാരെ അയോഗ്യരാക്കിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം കൗൺസിലർമാരെ ഒരുമിച്ചു ആയോഗ്യരാക്കുന്നത്. ഇലക്ഷൻ കമ്മീഷന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി സമർപ്പിക്കാനുള്ള നീക്കത്തിലാണ് കൗൺസിലർമാർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K