12 March, 2019 02:34:00 PM
എം.ബി.ബി.എസ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപടകത്തിൽ പെട്ട് ഒരാൾ മരിച്ചു
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥികൾ സഞ്ചരിച്ച മാരുതി കാർ ചക്കരക്കൽ വളവിൽ പീടികയിൽ വെച്ച് നിയന്ത്രണം വിട്ട് രണ്ടടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ സ്വദേശിയായ സ്കോളസ് തോമസ് (25) ആണ് മരണമടഞ്ഞത്. കാറിൽ ഉണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളായ സിദ്ധാർത്ഥ്, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.