23 February, 2019 03:42:15 PM
കൂത്തുപറമ്പില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കൂത്തുപറമ്പ്: പൊയിലില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വേങ്ങാട് തെരു സ്വദേശി ശ്രീലാല്‍(25) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ കൂത്തുപറമ്പ്-തലശ്ശേരി റോഡില്‍ കോട്ടയം പൊയില്‍ കനാലിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റ ശ്രീലാലിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കതിരൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. വേങ്ങാട്ടെ ശ്രീനിവാസന്‍-പ്രമീള ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിദ്ധു, ശ്രേയ.