28 January, 2019 02:25:40 PM
കണ്ണൂരില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ബോംബേറ്
തലശേരി: കതിരൂര്‍ ഏഴാം മൈലില്‍ പുലര്‍ച്ചെ ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍ ഏഴാം മൈല്‍ റോസില്‍ രഞ്ജിത്ത്, ബിജെപി പ്രവര്ത്തകന് തള്ളോട് വാഴയില്‍ അക്ഷയ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.
സ്ഫോടനത്തില്‍ രഞ്ജിത്തിന്റെ വീടിന്റെ ഗ്ലാസുകളും വരാന്തയിലെ ടൈല്‍സും തകര്‍ന്നു. സ്റ്റീല്‍ ബോംബാണ് അക്രമികള്‍ എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പോലീസ് നിഗമനം. അക്ഷയുടെ വീട്ടുമുറ്റത്ത് വീണാണ് ബോംബ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു. ഈ സംഭവത്തില്‍ അക്രമികളെ കണ്ടില്ല.
സംഭവമറിഞ്ഞ് എഎസ്പി അരവിന്ദ് സുകുമാര്‍, കതിരൂര്‍ എസ്ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.