24 January, 2019 02:41:39 PM


കണ്ണൂരില്‍ കാര്‍ ഓട്ടോയിലിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു



പയ്യന്നൂര്‍: ദേശീയപാതയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. മട്ടന്നൂർ ശിവപുരം സ്വദേശി സി.ടി.നാസർ (43) ആണ് ഇന്ന് രാവിലെ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 10ന് രാവിലെ കണ്ടോത്ത് വെച്ച് നാസർ ഓടിച്ച ഓട്ടോയിൽ കാറിടിക്കുകയും ഓട്ടോയിലുണ്ടായിരുന്ന നാസർ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K