21 January, 2019 06:27:49 PM


കാഞ്ചിയാര്‍ അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി




തൊടുപുഴ: മുണ്ടിയെരുമ ആശാന്‍പടി പുളിവള്ളില്‍ വീട്ടില്‍ മനേഷ് (28), ഇയാളുടെ മാതൃസഹോദരിയുടെ മകന്‍ രാജേഷിന്റെ ഭാര്യ സൗമ്യ (26) എന്നിവരാണ് മരിച്ചത്. കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതലാണ് ഇരുവരെയും കാണാതായത്.


ഭാര്യയെ കാണാതായതായി ചൂണ്ടിക്കാട്ടി രാജേഷ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ മനേഷിന്റെ ഓട്ടോറിക്ഷയിലാണ് ഇരുവരും എത്തിയതെന്ന് കരുതുന്നു. സമീപത്തുനിന്നും ഓട്ടോറിക്ഷയും കണ്ടെത്തി. ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം.


മനേഷ് അവിവാഹിതനാണ്. പിതാവ് മോഹനന്‍, മാതാവ് രാജമ്മ. സൗമ്യയ്ക്ക് 10 വയസുള്ള ഒരു മകളുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കാരം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K