21 January, 2019 12:56:32 PM
കണ്ണൂരില്‍ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ഉളിക്കലില്‍ ഇതര സംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി മൃദലു മണ്ഡലി (36) നെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.