18 January, 2019 10:20:45 AM
നടുപ്പാറ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യപ്രതി വലയിലായി
ഇടുക്കി: ഇടുക്കി പൂപ്പാറ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതി ബോബിൻ തമിഴ്നാട്ടിലെ മധുരൈയിൽ നിന്ന് പിടിയിലായി. ബോബിനെ കണ്ടെത്താൻ സൈബർ സെല്ലുമായി ചേർന്ന് ഇയാളുടെ ഫോൺ നമ്പർ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയെയും കൊണ്ട് കേരളത്തിലേക്ക് തിരിച്ച പോലീസ് സംഭവസ്ഥലത്തെത്തിച്ചു ഇന്ന് തന്നെ തെളിവെടുക്കും. ഞായറാഴ്ചയാണ് നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വർഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബോബിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.