17 January, 2019 05:55:08 PM
വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊന്ന കേസ്; രണ്ടാം പ്രതിക്കും തൂക്കുകയര്‍
ഇടുക്കി: 2017 ല്‍ ഇടുക്കി വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പീരുമേട് അമ്പത്തിയേഴാം മൈല്‍ സ്വദേശി ജോമോനെ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചു. കേസിലെ ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ സ്വദേശി രാജേന്ദ്രനെ നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു. വള്ളോം പറമ്പില്‍ മോളി, മകള്‍ നീനു എന്നിവരാണ് കൊല്ലപ്പെട്ടത്.
2007 ഡിസംബറിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അപ്പീലുകള്‍ തള്ളി ഹൈക്കോടതിയും സുപ്രീംകോടതിയും രാജേന്ദ്രന്‍റെ വധശിക്ഷ ശരിവച്ചു. ആദ്യ അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയ ജോമോന്‍ മുങ്ങിയിരുന്നു. വീണ്ടും അറസ്റ്റ് ചെയാനുണ്ടായ കാലതാമസമാണ് വിചാരണയും വിധിയും വൈകാന്‍ കാരണം.