16 January, 2019 10:30:00 AM
പാലക്കാട്ട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം മനുഷ്യശരീര ഭാഗം ബാഗില്‍ കണ്ടെത്തി
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം റെയില്‍പാളത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ കുഞ്ഞിന്‍റേതെന്ന് തോന്നിക്കുന്ന കൈയുടെ ഭാഗം. ഇന്നലെ വൈകീട്ട് റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായി മാലിന്യങ്ങള്‍ തള്ളിയഭാഗത്ത് പ്ലാസ്റ്റിക് ബാഗില്‍ നിറച്ച് ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
റെയില്‍വേ അധികൃതര്‍ അറിയിച്ചതു പ്രകാരം ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ ബാഗ് തുറന്നാലെ കൂടുതല്‍ വ്യക്തത ലഭിക്കു.