15 January, 2019 01:56:58 PM


കണ്ണൂര്‍ പയ്യന്നൂരിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.



കണ്ണൂര്‍: പയ്യന്നൂരിനടുത്ത് പൊന്നമ്പാറ ജങ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. രാഹുല്‍ രമേശ്(22), അഖിലേഷ്(22) എന്നിവരാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K