14 January, 2019 04:52:05 PM
അഭിമന്യുവിന്‍റെ സ്വപ്‌നത്തിന് സാക്ഷാത്കാരം; വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി
ഇടുക്കി: കുടുംബത്തിന് സ്വന്തമായൊരു വീടെന്ന അഭിമന്യുവിന്‍റെ സ്വപ്‌നത്തിന് സാക്ഷാത്കാരം. വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങില്‍ വീടിന്‍റെ താക്കോല്‍ അഭിമന്യുവിന്‍റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച 'അഭിമന്യു മഹാരാജാസ്' ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പൊതുജനപങ്കാളിത്തത്തോടെ ഒരുലക്ഷത്തോളം പുസ്തകമാണ് വായനശാലയ്ക്കായി സമാഹരിച്ചിരിക്കുന്നത്.പാര്‍ട്ടി സമാഹരിച്ച ധനസഹായവും മുഖ്യമന്ത്രി കൈമാറി.