13 January, 2019 09:41:03 PM


പയ്യന്നൂരില്‍ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു



പയ്യന്നൂർ: ക്ഷേത്രകുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പയ്യന്നൂർ സുരഭിനഗറിലെ അക്കാളത്ത് സുഭാഷ് (36) ആണ് മരിച്ചത്. വൈകുന്നേരം 6 മണിയോടെ സംഭവം. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ നിന്നും കുളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുഭാഷിനെ നാട്ടുകാർ ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സ നൽകിയ ശേഷംപരിയാരം മെഡിക്ക ൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല വെൽ ഡിംഗ് തൊഴിലാളി ലാ യ സുഭാഷ് അവിവാഹിതനാണ്: സുരഭി നഗറിലെ പരേതനായ ചന്ദ്രന്റെയും ഉമയുടെയും മകനാണ് സഹോദരങ്ങൾ സജിത്, സുജിത



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K