11 January, 2019 09:33:31 PM
കണ്ണൂര്‍ ചാലക്കുന്നിൽ ബസ്സും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ചു മുപ്പതോളം പേർക്ക് പരിക്ക്
കണ്ണൂര്‍: ചാലക്കുന്നിൽ ബസ്സും കണ്ടൈനർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. ചാല മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ഹൈവേയിൽ ബസ്സിന്‍റെ മുൻഭാഗത്ത് കണ്ടൈനർ ലോറി ഇടിക്കുകയായിരുന്നു, അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, രാമ തെരു സ്വദേശികളായ ആതിര (53), ഗിരിജ (62), ജിതിൽ (33), സുലോചന (76), മംഗള (37), കൂത്തുപറമ്പ് സ്വദേശി വസന്ത (57), മയ്യിൽ സ്വാതി കൃഷ്ണ (16), സന്ധ്യ (42), പുഴാതി മനോജ് (43) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.