07 January, 2019 10:44:36 PM
യുവതിയെ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് അറസ്‌ററിൽ
നെടുങ്കണ്ടം: യുവതിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തു. കവുന്തി തുണ്ടത്തില്‍ വിഷ്‌ണുവാ(24) ണ് പിടിയിലായത്. വിഷ്‌ണുവിന്റെ ഭാര്യ ഉണ്ണിമായ(23) യെ 31 ന് രാത്രി 11.30 ഓടെയാണ് സമീപവാസിയുടെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വിഷ്‌ണു സ്‌ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്‌തിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിയിരുന്നു.
സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും വിഷ്‌ണു ഉണ്ണിമായയെ മര്‍ദിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ് യുവതിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് വിഷ്‌ണുവിനെ അറസ്‌റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
കട്ടപ്പന ഡിവൈ.എസ്.പി: എന്‍.സി രാജ്‌മോഹന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്