06 January, 2019 09:32:37 AM
പയ്യന്നൂരിൽ ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം
പയ്യന്നൂർ: ദേശീയ പാതയിൽ പെരുമ്പയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ 7.15 ഓടെയാണ് സംഭവം. പെരുമ്പയിൽ പ്രവർത്തിക്കുന്ന സോണ ലൈറ്റ്സ് ഇലക്ട്രിക്കൽ ഉപകരണ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മുകളിലത്തെ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വാഹനയാത്രക്കാരാണ് പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്. പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയിൽ താമസക്കാരനുമായ മൊയ്നുദ്ദീന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമാണ് കത്തി നശിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അസിസ്റ്റന്റ് ഫയർസ്റ്റേഷൻ ഓഫീസർ ഗോകുൽദാസിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന മൂന്ന് യൂണിറ്റ് ഫയർഎഞ്ചിനുകൾ എത്തിച്ച് തീ അണച്ചു. പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു കട പൂർണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ഇരുനിലകളിലായി പ്രവർത്തിച്ചു വരുന്ന സ്ഥാപനം പൂർണ്ണമായും കത്തിനശിച്ചു. അര.കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.