08 March, 2016 12:21:13 PM
പി.ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മൂന്ന് ദിവസത്തേക്ക് സിബിഐയ്ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ അറസ്റ്റിലായെങ്കിലും ജയരാജന്‍ ഇതുവരെ ജയിലില്‍ കഴിഞ്ഞിട്ടില്ല. റിമാന്‍റിന് പിന്നാലെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ നടത്താന്‍ കോടതി ജയരാജന് അനുമതി കൊടുത്തിരുന്നു.
കോഴിക്കോട് ആശുപത്രിയില്‍ കഴിയുന്ന ജയരാജന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.
കസ്റ്റഡി അനുവദിക്കരുതെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയിലാണെന്നുമുള്ള അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍റെ വാദം കോടതി തള്ളി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഇന്ന് വൈകിട്ടോടെ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കും. ബുധനാഴ്ച സിബിഐക്ക് കസ്റ്റഡിയില്‍ ലഭിക്കും.