28 December, 2015 02:05:20 PM


പള്ളിയിലേക്ക് പോകും വഴി യുവതിക്കും മകനും നേരെ ആസിഡ് ഒഴിച്ചു

കണ്ണൂര്‍: പള്ളിയിലേക്ക് പോകുകയായിരുന്ന യുവതിക്കും മകനും നേരെ ക്രിസ്മസ് ഫാദറിന്‍റെ വേഷമണിഞ്ഞെത്തിയ ആള്‍ ആസിഡ് ഒഴിച്ചു. മാരകമായി പരിക്കേറ്റ റിംസിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 എമ്പേറ്റ് വെളിച്ചാനത്തെ റോബര്‍ട്ടിന്‍റെ മകള്‍ റിംസി (29) യ്ക്കും മകന്‍ അഭിഷേകി(8) നും നേരെയാണ് ആക്രമണമുണ്ടായത്. 

മുടിക്കാനം കോളനിയിലെ താമസക്കാരായ റോബര്‍ട്ടും ഭാര്യയും മകള്‍ റിംസിയും അഭിഷേകും പള്ളിയിലേക്ക്  നടന്നു പോകുകയായിരുന്നു. റിംസിയും അഭിഷേകും മുന്നില്‍ നടക്കുകയായിരുന്നു.  ഇവര്‍ക്ക് മുന്നിലേക്ക് വന്ന ക്രിസ്മസ് ഫാദറിന്‍റെ വേഷം ധരിച്ച ആള്‍ പെട്ടെന്ന് റിംസിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നെന്നാണ് അഭിഷേകിന്‍റെ മൊഴിയില്‍ പറയുന്നത്. റിംസിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്‌. പോലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K