22 February, 2016 03:32:56 PM


കാരായി രാജന് പകരം കെ.വി.സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക്



കണ്ണൂര്‍ : കാരായി രാജി വെച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ സ്‌ഥാനത്തേയ്‌ക്ക് കെ.വി സുമേഷ്‌ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന്‌ ചേര്‍ന്ന ജില്ലാ പഞ്ചായത്ത്‌ യോഗത്തിലാണ്‌ സുമേഷിനെ കാരായി രാജന്‌ പകരക്കാരനാക്കിയത്‌.

സുമേഷിന്‌ 15 വോട്ടും എതിര്‍സ്‌ഥാനാത്ഥിയായ യു.ഡി.എഫിലെ തോമസ്‌ വര്‍ഗീസിന് 9 വോട്ടുമാണ് ലഭിച്ചത്. 


പരിയാരം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത്‌ അംഗവും നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമാണ്‌ സുമേഷ്‌. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റായി തുടരുന്നത് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റിയംഗമായ പി.പി ദിവ്യയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K