22 February, 2016 12:41:06 PM
കണ്ണൂര്‍ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം : ആളപായമില്ല
കണ്ണൂര്‍: വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തും. കോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ രണ്ടരയോടെയായിരുന്നു ഫാക്ടറിക്ക് തീപിടിച്ചത്. ഫാക്ടറിയിലെ ഹാര്‍ഡ്‌ബോര്‍ഡ് പ്രൊഡക്ഷന്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഞായറാഴ്ച അവധിയായിരുന്നതിനാല്‍ തൊഴിലാളികളാരും ഭാക്ടറിയിലുണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരനാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്സ് ഏറെനേരം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്.