20 February, 2016 04:33:08 PM
മതില്‍ കടക്കാന്‍ ശ്രമിക്കവേ കാലില്‍ കമ്പി തുളച്ചു കയറി :ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തത് ഒരു മണിക്കൂറിന് ശേഷം
കണ്ണൂര്‍ : മതില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ മതിലിന് മുകളിലെ അമ്പ് പോലുള്ള കമ്പി യുവാവിന്‍റെ കാലില്‍ തുളച്ചു കയറി. കാലൂരിയെടുക്കാന്‍ കഴിയാതെ ഒടുവില്‍ ഫയര്‍ഫോഴ്സെത്തിയാണ് ഗ്രില്‍ മുറിച്ചത്. പിന്നീട് കമ്പി സഹതമാണ് യുവാവിനെ എകെജി ആശുപത്രിയിലെത്തിച്ചത്.
ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് കമ്പി പുറത്തെടുത്തത്. പയ്യാമ്പലം സ്വദേശിയായ ഷിബിന്‍റെ (25) കാലിലാണ് കമ്പി തുളച്ചു കയറിയത്.
മതിലിന് സമീപത്തെ മരത്തില്‍ പിടിച്ചു കയറി മതില്‍ക്കെട്ടിനകത്തെ പുല്‍ത്തകിടിയില്‍ വിശ്രമിക്കാന്‍ പോവുകയായിരുന്നു യുവാവ്. മരത്തില്‍ നിന്നും പിടിവിട്ടുപോയ യുവാവ് ഗ്രില്ലിലെ അമ്പ് പോലുള്ള കമ്പിയില്‍ കാല്‍ തറയുകയായിരുന്നു.