16 February, 2016 12:41:37 PM
ബി.ഡി.ജെ.എസുമായി ചര്‍ച്ചകള്‍ തുടരും : കുമ്മനം
കണ്ണൂര്‍ : ബിഡിജെഎസുമായി ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും സഹകരിക്കാവുന്ന ഇടങ്ങളിലൊക്കെ സഹകരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരിലെ സംഭവങ്ങള്‍ തെളിയിക്കുന്നത് ഇനിയും സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കില്ല എന്നാണ്. സിപിഎം അക്രമം തുടരുന്നതില്‍ ഭരണകൂടത്തിന്‍റെ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു.