12 February, 2016 02:23:18 PM
ഇരുമ്പുവടികളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കണ്ണൂര്‍ : ഇരുമ്പുവടികളുമായി ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. രാത്രിയിലാണ് എംഒപി റോഡില്‍ വച്ച് കൈതേരിപൊയിലിലെ ചിരുകണ്ടോത്ത് വീട്ടില്‍ പി.വി.പ്രിയേഷിനെ (23) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. പോലീസിനെ കണ്ട് മറ്റുള്ളവര്‍ രക്ഷപ്പെട്ടോടി. അവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.