08 February, 2016 12:37:16 PM
പി.ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി വിവാദ ഫ്ളക്സുമായി അമ്പാടി മുക്കുകാര്‍
കണ്ണൂര്‍ : "ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍. ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി . ആഭ്യന്തര മന്ത്രി പി.ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നു. " അമ്പാടിമുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫ്ളക്സ് ബോര്‍ഡിലെ വാചകങ്ങളാണിവ. താഴെ അമ്പാടിമുക്ക് സഖാക്കള്‍ എന്നും എഴുതിയിട്ടുണ്ട്.
പി.ജയരാജനെ പോലുള്ള ഒരാളാണ് കേരളത്തിന്‍റെ ആഭ്യന്തരമന്ത്രി സ്ഥാനം അലങ്കരിക്കാന്‍ അര്‍ഹനെനാണ് ഇവരുടെ അഭിപ്രായം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഎമ്മില്‍ അനേകം ആളുകളുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുള്ളത് പി.ജയരാജനാണെന്നും ഇവര്‍ പറയുന്നു.