18 May, 2017 03:30:44 PM


കേരള ഫുട്​ബോൾ താരത്തെ ജോലിയിൽ നിന്ന്​ പിരിച്ച്​ വിട്ടു



തിരുവനന്തപുരം: കേരള ഫുട്​ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന്​ പിരിച്ച്​ വിട്ടു. എജീസ്​ ഒാഫീസിലെ ഒാഡിറ്റർ തസ്​തികയിൽ നിന്നാണ്​ വിനീതിനെ ഒഴിവാക്കിയത്​. മതിയായ ഹാജർ ഇല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. പിരിച്ച്​ വിട്ടതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട്​ പോവാൻ താൽപര്യമില്ലെന്ന്​ വിനീത്​ പ്രതികരിച്ചു.


കളിയുടെ തിരക്കിലാണ്​ താനെന്നും ഇപ്പോൾ നിയമ നടപടികളുമായി മുന്നോട്ട്​ ​പോവാൻ സമയമില്ലെന്നും വിനീത്​ പറഞ്ഞു. കളി തുടരുമെന്ന്​ അദ്ദേഹം അറിയിച്ചു. നേരത്തെ സംസ്ഥാന കായിക വകുപ്പ്​ മന്ത്രി എ.സി മൊയ്​തീൻ ഉൾപ്പടെയുള്ളവർ വിനീതിനെ പിരിച്ച്​ വിടുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K