22 January, 2016 05:04:38 PM


കോള്‍ വിളിക്കാന്‍ ഫോണ്‍ വാങ്ങിയ യുവാവ് ഫോണും കൊണ്ട് മുങ്ങി

തൊടുപുഴ: വീട്ടിലേക്ക്‌ ഒരു കോള്‍ വിളിക്കാന്‍ സഹയാത്രികനോട്‌ മൊബൈല്‍ വാങ്ങിയ യുവാവ്‌ ഉടമയെ വെട്ടിച്ച്‌ മൊബൈലുമായി കടന്നു.  കെ.എസ്‌.ആര്‍.ടി.സി ബസ്‌ യാത്രികനാണ്‌ മൊബൈല്‍ നഷ്‌ടമായത്‌. തൊടുപുഴ പ്രൈവറ്റ്‌ സ്‌റ്റാന്‍ഡിലാണ് സംഭവം.യാത്രക്കാരന്‍റെ  അടുത്തു വന്നിരുന്ന യുവാവ് സൗഹൃദ സംഭാഷണത്തിന്‌ ഇടയില്‍ വീട്ടിലേക്ക്‌ അത്യാവശ്യമായി വിളിക്കാനെന്ന വ്യാജേന മൊബൈല്‍ ആവശ്യപ്പെട്ടു. യാത്രക്കാരനായ യുവാവ് ഫോണ്‍ നല്‍കുകയും ചെയ്തു. ഫോണ്‍ വിളിക്കാനെന്ന വ്യാജേന മാറിയ യുവാവ് മൊബൈലുമായി മുങ്ങുകയായിരുന്നു. 

ഫോണുമായി പുറത്തിറങ്ങിയ യുവാവിനെ കുറേസമയമായിട്ടും കാണാതായതോടെയാണ്‌ കബളിക്കപ്പെട്ടതായി യാത്രക്കാരന്‍ തിരിച്ചറിഞ്ഞത്‌. മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആണെന്ന്‌ തിരിച്ചറിഞ്ഞതോടെ പോലീസ്‌ എയ്‌ഡ്പോസ്‌റ്റിലെത്തി യുവാവ്‌ പരാതി നല്‍കി. എന്നാല്‍ അന്വേഷിക്കാമെന്ന്‌ വാക്കാല്‍ പരാമര്‍ശിച്ച പോലീസ്‌ പരാതി എഴുതിവാങ്ങാതെ യുവാവിനെ ഒഴിവാക്കിയതായും ആരോപണമുണ്ട്‌.









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K