09 November, 2023 06:36:36 PM


ഭൂമി അളക്കാൻ കൈക്കൂലി വാങ്ങി: തൃശൂർ താലൂക്ക് സർവേയറെ വിജിലൻസ് അറസ്റ്റ് ചെയ്തു



തൃശൂർ: താലൂക്ക് സർവ്വേയർ രവീന്ദ്രൻ 2500/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. അയ്യന്തോൾ സ്വദേശിയായ പരാതിക്കാരന്‍റെ വസ്തു കോടതി ഉത്തരവ് പ്രകാരം അളന്നു നൽകുന്നതിനായി അഡ്വ. കമ്മിഷനെ നിയമിക്കുകയും  സ്ഥലം അളക്കുന്നതിനായി എത്തിയ താലൂക്ക് സെക്കന്റ്‌ ഗ്രേഡ് സർവ്വേയർ ആയ രവീന്ദ്രൻ എൻ അളവ് പൂർത്തിയാവാത്തതിനാൽ മറ്റൊരു ദിവസം വരാമെന്നു പറയുകയും ഫീസ് എന്ന വ്യാജേന പരാതിക്കാരനിൽ നിന്നും 2500/ രൂപ കൈക്കൂലിയായി വാങ്ങുകയും ചെയ്തു. തുടർന്ന് സെപ്തംബർ 9 ന്   വീണ്ടും സ്ഥലം അളക്കുവാൻ വരികയും വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയുമുണ്ടായി. 

സർവ്വേയർ ആവശ്യപ്പെട്ട 2500 രൂപ   കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡി വൈ എസ് പി ആയ ശ്രീ.  ടോമി സെബാസ്റ്റ്യൻ നെ അറിയിക്കുകയും തുടർന്ന്    പരാതിക്കാരൻ തൃശൂർ വിജിലൻസ് ഓഫീസിൽ എത്തി പരാതി നൽകി. 

 വിജിലൻസ് നൽകിയ ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും സർവ്വേയർ രവീന്ദ്രൻ സ്വീകരിക്കുന്ന  സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം തൃശൂർ സർവ്വേ വിഭാഗം ഓഫീസിൽ ഓഫീസിൽ വെച്ച് കൈയ്യോടെ പിടികൂടുകയാണു ണ്ടായത്.

വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ ഇൻസ്‌പെക്ടമാരായ സജിത്ത് കുമാർ ,  അജീഷ്, എസ്ഐ  ജയകുമാർ, എസ്ഐ  ബൈജു, എസ് സി പി ഒ മാരായ രഞ്ജിത്ത്, ദിനേശ്, സി പി ഒ മാരായ വിബീഷ്, സൈജു സോമൻ,  ഗണേഷ്, സുധീഷ്, അരുൺ, ഡ്രൈവർ മാരായ എബി തോമസ്, രാജീവ്‌ എന്നിവരാണുണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K