25 November, 2023 01:27:09 PM


ചാലക്കുടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



ചാലക്കുടി: അതിരപ്പിള്ളി റോഡിൽ മോട്ടോർ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മോട്ടോർ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എലിഞ്ഞിപ്ര ഇരുളിൽ വീടിൽ ജോണിയുടെ മകൻ എഡ്വിൻ (22) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെ എലിഞ്ഞിപ്ര ഖാദിപ്പറമ്പിന് സമീപത്ത് വെച്ച് മോട്ടോർ ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയും. ഗുരുതരമായി പരിക്കേറ്റ എഡ്വിനെ ചാലക്കുടി സെൻ്റ് ജെയിംസ് പ്രവേശിപ്പിച്ചു.

'ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെട്ടു. പഠനം കഴിഞ്ഞ് ' മർച്ചൻ്റ് നേവിയിൽ ജോലി ശരിയായി അടുത്ത മാസം ജോലിക്ക് കയറാനിരിക്കുകയായിരുന്നു. അപകടത്തില്‍ ചാലക്കുടി പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K