16 October, 2023 12:03:44 PM


ചെറുതുരുത്തിയിൽ വീട് കുത്തിതുറന്ന് 40 പവൻ സ്വർണം കവർന്നു



തൃശൂർ: ചെറുതുരുത്തിയിൽ വീട് കുത്തിതുറന്ന് 40 പവൻ സ്വർണം കവർന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവർച്ച നടന്നത്. ഇന്ന് രാവിലെയാണ് കവർച്ച നടന്ന കാര്യം കുടുംബം അറിയുന്നത്. 

ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മുസ്തഫയും കുടുംബവും ഇന്നലെ പോയിരുന്നു. ആ സമയത്താവാം കവർച്ച നടന്നിരിക്കുക എന്നാണ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. 

വീടിന്‍റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന നിലിയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. 40 പവൻ നഷ്ടമായതായാണ് വിട്ടുടമ നൽകിയ പരാതിയിൽ പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K