19 November, 2023 09:08:50 PM


'നല്ല ലോകത്തിനായി ഓടാം': ഹാർട്ട് ഫുൾനെസ് ഫൗണ്ടേഷൻ തൃശൂരില്‍ കൂട്ടയോട്ടം നടത്തി



തൃശൂർ: തൃശൂർ ടൗൺ ഹാർട്ട് ഫുൾനെസ് ഫൗണ്ടേഷൻ വടക്കുന്നാഥൻ തെക്കേ ഗോപുര നടയിൽ നടത്തിയ ഗ്ലോബൽ ഗ്രീൻ കാൻഹ റൺ തൃശൂർ കോർപ്പറേഷൻ മേയർ എം കെ  വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. 2025 -ഓടെ ഇന്ത്യയിലുടനീളം കുറഞ്ഞത് 30 ദശലക്ഷം നാടൻ മരങ്ങളെങ്കിലും നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി 'ഗ്രീൻ കൻഹ റൺ'  നടത്തിയത്. "നമുക്ക് ഒരു നല്ല ലോകത്തിനായി ഓടാം" എന്നതായിരുന്നു ഓട്ടത്തിന്‍റെ പ്രധാന സന്ദേശം. 

 
160 ഓളം രാജ്യങ്ങളിൽ സൗജന്യമായി ശാസ്ത്രീയമായ രീതിയിൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മെഡിറ്റേഷൻ പരിശീലനവും മറ്റുസേവനപ്രവർത്തനങ്ങളും നടത്തുന്നു. ഗ്രാന്യൂൾസ് ഗ്രീൻ കൻഹ റൺ, തൃശൂർ ചാപ്റ്ററിന്‍റെ ഉദ്ഘാടനവും മേയർ എം.കെ. വർഗീസ് നിർവഹിച്ചു. തൃശൂർ ചാപ്റ്റർ സോണൽ കോഓർഡിനേറ്റർ താര മനോഹരൻ ആമുഖ പ്രഭാഷണം നടത്തി. എ.ഒ. സണ്ണി മുഖ്യപ്രഭാഷണം നടത്തി. ടി പി നാരായണൻ, ഗോപിക ഉണ്ണികൃഷ്ണൻ, യു ശ്രീപ്രിയ, പ്രവീൺ ചന്ദ്രൻ, രവീന്ദ്രൻ ടി കെ, ശ്രീ പ്രേം പ്രസാദ്, ടി എസ് പ്രസന്നകുമാർ എന്നിവര്‍ പ്രസംഗിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K