24 October, 2023 12:03:26 PM


ചിറക്കേക്കോട് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവം; യുവതിയും മരിച്ചു



തൃശൂര്‍: ചിറക്കേക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ലിജി (35) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 

മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സണ്‍ ആണ് സെപ്തംബര്‍ 14ന് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. മകന്‍ ജോജി, ഭാര്യ ലിജി, 12കാരനായ പേരക്കുട്ടി ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ജോബിയും ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച ജോണ്‍സനും രണ്ടു ദിവസത്തിന് ശേഷം മരിച്ചിരുന്നു. 

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകനെയും കുടുംബത്തെയും ജോണ്‍സണ്‍ കൊല്ലാന്‍ ശ്രമിച്ചത്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K