25 October, 2023 12:36:08 PM
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് ക്രൂര മർദനം: മൂന്ന് പേർ കസ്റ്റഡിയിൽ
തൃശൂർ: ഒല്ലൂർ സെന്ററിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് ക്രൂര മർദനം. ഗതാഗത കുരുക്കിൽ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ആക്രമണത്തിൽ ഡ്രൈവർ തൊടുപുഴ സ്വദേശിയായ അബ്ദുൽ ഷുക്കൂറിന് പരിക്കേറ്റു. മൂന്ന് യുവാക്കളാണ് ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.