23 October, 2023 12:40:26 PM
കുതിരാൻ തുരങ്കത്തിലുണ്ടായ ബൈക്ക് അപകടം; യുവാവ് മരിച്ചു
തൃശൂർ: കുതിരാൻ തുരങ്കത്തിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി വിനു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എളനാട് സ്വദേശി മിഥുനെ (17) പരിക്കുളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുണമണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ ഇടനാഴി തുരങ്കത്തിന്‍റെ തൂണിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.