16 October, 2023 04:29:26 PM


തൃശൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ 4 വിദ്യാർഥികൾ മുങ്ങി മരിച്ചു



തൃശൂർ: തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാലു കോളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുറ്റൂർ സ്വദേശികളായ അബി ജോൺ , അർജുൻ അലോഷ്യസ്, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരണപ്പെട്ടത്. 

കൂട്ടത്തിലൊരാൾ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും നാലു പേരെയും രക്ഷിക്കാനാകില്ല. സംഘം ചേർന്നെത്തിയ വിദ്യാർഥികളിൽ നാലു പേർ മാത്രമാണ് കുളിക്കാനിറങ്ങിയതെന്നാണ് നിഗമനം. പ്രദേശത്ത് ഇതിനു മുൻപും അപകടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

തൃശൂർ സെന്‍റ് അലോഷ്യസ് കോളെജിലെ വിദ്യാർഥിയാണ് അബി ജോൺ. മറ്റു മൂന്നു പേരും തൃശൂർ സെന്‍റ് തോമസ് കോളെജ് വിദ്യാർഥികളാണ്. ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. നാലു പേരും ബിരുദ വിദ്യാർഥികളാണ്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K