03 November, 2023 09:48:54 AM
തൃശൂരിൽ നിയന്ത്രണം വിട്ട ലോറി സിഗ്നൽ സംവിധാനം തകർത്തു; ആളപായമില്ല

തൃശൂർ: ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ലോറി സിഗ്നൽ സംവിധാനം തകർത്തു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.കോയമ്പത്തൂരിൽ നിന്ന് കരി കയറ്റി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം പോയത്തിനെ തുടർന്ന് സിഗ്നൽ ഇടിച്ച് തെറിപ്പിച്ച ശേഷം ഡിവൈഡറിന്‍റെ മുകളിലൂടെ എതിർദിശയിലെ റോഡിൽ കയറി നിൽക്കുകയായിരുന്നു.