11 January, 2016 04:03:10 PM
പൊമ്പിളൈ ഒരുമൈ സമരനേതാവായിരുന്ന ഗോമതി സിഐടിയുവിലേയ്‌ക്ക്
മൂന്നാര്‍ : പൊമ്പിളൈ ഒരുമൈ സമരനേതാവായിരുന്ന ഗോമതി സിഐടിയുവിലേയ്‌ക്ക്. എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളുമായി ഞായറാഴ്‌ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ദേവികുളം ബ്ലോക്കിലെ നല്ലതണ്ണി വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി ഗോമതി വിജയിച്ചിരുന്നു. എന്നാല്‍, പിന്നീട് തമിഴ്‌നാട്ടിലെ എഐഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗോമതി പൊമ്പിളൈ ഒരുമൈയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഗോമതി സിഐടിയുവില്‍ ചേരാന്‍ തീരുമാനമായത്.
ഫെബ്രുവരി മൂന്നിന് മൂന്നാറില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും