30 June, 2025 04:27:35 PM
യോഗ കോഴ്സ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ്മിഷന്റെയും സംസ്ഥാന ആയുഷ്മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ മൂന്നാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 വരെ www.scolekerala.org എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0481 2300443, 9496094157.