04 March, 2026 08:31:39 PM


അവധിക്കാല ഫോസ്റ്റര്‍ കെയര്‍; അപേക്ഷ ക്ഷണിച്ചു



കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന കുട്ടികളെ വേനലവധിക്കാലത്ത് വളര്‍ത്താന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.

ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചു വരുന്ന കുട്ടികള്‍ക്ക് വെക്കേഷന്‍ കാലയളവില്‍ ഒരു കുടുംബത്തിന്റെ ശ്രദ്ധയും സംരക്ഷണവും സ്‌നേഹ പരിലാളനയും ലഭ്യമാക്കി  സുരക്ഷിതമായി വളരുവാനുള്ള സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആറിനും  18 നും ഇടയില്‍  പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പദ്ധതി പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുയോജ്യരായ രക്ഷിതാക്കളുടെ വീട്ടില്‍ വളര്‍ത്താന്‍ നല്‍കും. കുട്ടികളെ സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള 35 വയസ്സിന് മുകളില്‍ പ്രായമുളള ദമ്പതികള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന. വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ദീര്‍ഘകാല (ലോങ് ടേം) ഫോസ്റ്റര്‍കെയറിലേക്കും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ കോട്ടയം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ 2026 മാര്‍ച്ച് 20 നകം അപേക്ഷ നല്‍കണം. ഫോണ്‍: 8281899464.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951