06 February, 2026 06:42:17 PM


അല്‍ഷിമേഴ്സ് രോഗികളുടെ പരിചരണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: മറവി രോഗം ബാധിച്ചവരെയും മുതിര്‍ന്നവരെയും പരിചരിക്കുന്നതിന് പരിശീലനം നല്‍കുന്ന ആറു മാസത്തെ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും(ഐയുസിഡിഎസ്) ഡിമെന്‍ഷ്യ കെയര്‍ പാലായും സംയുക്തമായി നടത്തുന്ന കോഴ്സില്‍ പ്ലസ് ടൂ അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ചേരാം.

ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. തിയറി ക്ലാസുകള്‍ ഐയുസിഡിഎസിലും പ്രായോഗിക പരിശീലനം വിവിധ കേന്ദ്രങ്ങളിലുമായിരിക്കും. വിവിധ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ചു നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ iucds@mgu.ac.in  എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9447226779, 9288757184.

ഒരു ബാച്ചില്‍ 30 പേര്‍ക്കാണ് പ്രവേശനം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ കെയര്‍ ഡിപ്ലോമ കോഴ്സില്‍ ചേരാവുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919