20 August, 2026 07:17:48 PM
ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന പാലിയേറ്റീവ് പരിചരണം, കൗണ്‍സലിങ് ആന്‍ഡ് സൈക്കോതെറാപ്പി എന്നീ ആറുമാസ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീ-ഡിഗ്രി/പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധിയില്ല. ഫോണ്‍: 8547165178.
മറവിരോഗി പരിചരണ/കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കും അഡ്മിഷന്‍ നടക്കുന്നു. ഫോണ്‍: 9447226779. അപേക്ഷിക്കേണ്ട രീതിയും വിശദ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഇ മെയില്‍- iucdsmgu@mgu.ac.in




