14 July, 2026 07:31:09 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

വൈവ വോസി

പത്താം സെമസ്റ്റര്‍ ബിആര്‍ക് (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ജൂലൈ 2026 ന്‍റെ തീസിസ് മൂല്യനിര്‍ണയം, വൈവ വോസി പരീക്ഷകള്‍ ജൂലൈ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
-----------------
രണ്ടാം സെമസ്റ്റര്‍ എംബിഎ (2025 അഡ്മിഷന്‍ റഗുലര്‍, 2022 മുതല്‍ 2024 വരെ  അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) ജൂലൈ 2026 ന്‍റെ വൈവ വോസി പരീക്ഷകള്‍ ജൂലൈ 21 മുതല നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 16ന് തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍. 
-----------------
ആറാം സെമസ്റ്റര്‍ ബിഎ മള്‍ട്ടീമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍റ് ആഡിയോഗ്രഫി ആന്‍റ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ്) (പുതിയ സ്കീം-2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍/ പ്രൊജക്റ്റ് പരീക്ഷകള്‍ ജൂലൈ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

ഒന്നും രണ്ടും സെമസ്റ്റര്‍ ബിടെക്  (2010 അഡ്മിഷന്‍ സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) ഡിസംബര്‍ 2025 ന്‍റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.
-----------------
മൂന്നാം സെമസ്റ്റര്‍ എംഎ അനിമേഷന്‍, എംഎ സിനിമ ആന്‍റ് ടെലിവിഷന്‍, എംഎസ് സി ആക്ച്യൂരിയല്‍ സയന്‍സ് (പിജിസിഎസ്എസ്) (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.
-----------------
ഏഴാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) ഡ്യുവല്‍ ഡിഗ്രി മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2016 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) ഡിസംബര്‍ 2025 ന്‍റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2016 മുതല്‍ 2018 വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഓഫ് ലൈനായും, 2019 അഡ്മിഷന്‍  വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈനായും ജൂലൈ 29 വരെ അപേക്ഷിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910