25 September, 2026 06:42:26 PM
ഹോമിയോ മെഡിക്കൽ ഓഫീസർ; താത്കാലിക നിയമനം

കോട്ടയം: സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനിൽ ( https://cutt.ly/moktm2026 )രജിസ്റ്റർ ചെയ്യാം. അവസാനതിയതി ഒക്‌ടോബർ ഒന്ന് വൈകിട്ട് അഞ്ചുവരെ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്. നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിൽ പി.എസ്.സി, എംപ്ലോയ്മെന്റ് നിയമനം നടക്കുന്നതുവരെയാണ് താത്കാലിക നിയമനം. ഫോൺ 0481-2583516.




