01 January, 2026 06:53:05 PM


സൗജന്യ പി.എസ്.സി. പരിശീലനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ന്യൂനപക്ഷ യുവജനങ്ങൾക്കായി കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന  പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസ് തികഞ്ഞവരും എസ്.എസ്.എൽസിയോ ഉയർന്ന യോഗ്യതകളോ ഉള്ളവരും ആയിരിക്കണം. ജനുവരി ഒൻപത് വരെ അപേക്ഷ നൽകാം. വ്യക്തിഗതവിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പു സഹിതം പ്രിൻസിപ്പൽ, സി.സി.എം.വൈ, നൈനാർ പള്ളി ബിൽഡിംഗ്, കാഞ്ഞിരപ്പള്ളി പി.ഒ. -686507 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ നൽകണം. ഫോൺ: 9048345123, 9496223724, 9947066889, 04828-202069.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918