15 May, 2026 01:36:20 PM


നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി; പരീക്ഷ ജൂൺ 21ന്



ഡൽഹി: നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). 2026 ജൂൺ 21 ഞായറാഴ്ച പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. നീറ്റ് ചോദ്യപ്പേപർ ചോർച്ചയെ തുടർന്ന് കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് യു ജി പരീക്ഷയാണ് റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ നേരത്തെ അറിയിച്ചിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് എൻടിഎ അറിയിച്ചത്. ഇപ്പോൾ എൻടിഎയുടെ എക്സ് പോസ്റ്റിലൂടെയാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചത്. പരീ​ക്ഷ കുറിച്ചുള്ള എല്ലാ വിവരങ്ങളും എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലിൽ ലഭിക്കും. ഇന്നലെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപനമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921