10 August, 2026 08:11:30 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാതീയതി
മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 3 മുതൽ 7 വരെ നടത്താനിരുന്ന വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷക്ക് അപേക്ഷിക്കാം
സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾ ഒഴികെയുള്ള കേന്ദ്രങ്ങളിലെ പി.എച്ച്.ഡി. ഗവേഷകർക്കായുള്ള (2024 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സ് വർക്ക് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. രജിസ്ട്രേഷൻ ഓഗസ്റ്റ് 10 മുതൽ researchonline.mgu.ac.in മുഖേന നടത്താവുന്നതാണ്.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ. കഥകളി വേഷം (സി.എസ്.എസ് - 2025 അഡ്മിഷൻ റഗുലർ / 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / 2020-2024 അഡ്മിഷൻസ് റീ-അപ്പിയറൻസ് / 2019 അഡ്മിഷൻ ഫസ്റ്റ് മെഴ്സി ചാൻസ്) മേയ് 2026-ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 13, 14 തീയതികളിൽ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എ. മ്യൂസിക് മൃദംഗം (സി.ബി.സി.എസ് 2019-2023 അഡ്മിഷൻസ് റീ അപ്പിയറൻസ്/ 2018 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്/2017 അഡ്മിഷൻ സെക്കന്റ് മേഴ്സി ചാൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷ ഓഗസ്റ്റ് 14ന് ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
വൈവ വോസി
മൂന്ന്, നാല് സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ് (സി.എസ്.എസ്-പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് മാത്രം - 2024 അഡ്മിഷൻ റെഗുലർ/2019- 2023 അഡ്മിഷൻ സപ്ളിമെന്ററി) മാർച്ച് 2026 ന്റെ വൈവ വോസി പരീക്ഷകൾ ഓഗസ്റ്റ് 18 രാവിലെ 10.30ന് യൂണിവേഴ്സിറ്റി ആസ്ഥാനത്തു പരീക്ഷാഭവനിൽ വെച്ച് നടത്തുന്നതായിരിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ




