13 August, 2026 07:32:23 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എഴ് എട്ട് സെമസ്റ്റര്‍ ബിആര്‍ക് (2016-2018 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) 
പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ 9 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി സെപ്റ്റംബര്‍ 10 വരെയും സൂപ്പര്‍ ഫൈനോടുകൂടി സെപ്റ്റംബര്‍ 11 വരെയും അപേക്ഷ സ്വീകരിക്കും.
----------
എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്സ്) (2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി , ബിബിഎ എല്‍എല്‍ബി ബികോം എല്‍എല്‍ബി (ഓണേഴ്സ്) 2017 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2016 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ 2 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി സെപ്റ്റംബര്‍ 5 വരെയും സൂപ്പര്‍ ഫൈനോടുകൂടി സെപ്റ്റംബര്‍ 8 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍  എംഎ മ്യൂസിക് വോക്കല്‍ (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ ഓഗസ്റ്റ് 17 മുതല്‍ തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍. 

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംഎ അറബിക് പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296