13 February, 2026 06:29:59 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ തീയതി
2026 ജനുവരിയിൽ വിജ്ഞാപനം ചെയ്‌ത അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് മോഡൽ III ( 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്‌മിഷനുകൾ റീഅപ്പിയറൻസ്, 2018, 2017 അഡ്‌മിഷനുകൾ മേഴ്‌സി ചാൻസ് പരീക്ഷയിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള സ്പെഷ്യൽ റീഅപ്പിയറൻസ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 26 ന് നടത്തപ്പെടും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ .
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി 2024 അഡ്മിഷന്‍ റഗുലര്‍ പരീക്ഷകള്‍ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാർച്ച് രണ്ട് വരെയും സൂപ്പര്‍ ഫൈനോടുകൂടി മാർച്ച് മൂന്ന് വരെയും അപേക്ഷ സ്വീകരിക്കും.
..............................................
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി 2023 അഡ്മിഷന്‍ റഗുലര്‍ പരീക്ഷകള്‍ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാർച്ച് രണ്ട് വരെയും സൂപ്പര്‍ ഫൈനോടുകൂടി മാർച്ച് മൂന്ന് വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇൻറലിജൻസ് & മെഷീൻ ലേണിങ് / കമ്പ്യൂട്ടർ സയൻസ് ഡേറ്റ സയൻസ്(ന്യൂ സ്കീം 2025 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / സപ്ലിമെൻററി / 2020 മുതൽ 2023 വരെ അഡ്മിഷൻ സപ്ലിമെൻററി ) പരീക്ഷ ഡിസംബർ 2025 ൻ്റെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 18 തീയതിയിൽ ബന്ധപ്പെട്ട കോളേജുകളിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ.
മാറ്റിവച്ചു
ഫെബ്രുവരി 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി ടെക് ( 1997 മുതൽ 2009 വരെ അഡ്മിഷൻ പഴയ സ്കീം)സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷ 2026 മാർച്ച് 25 ലേക്ക് മാറ്റി.പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല.




