11 May, 2026 05:56:53 PM
യുജിസി - നെറ്റ്/ജെആർഎഫ് പരീക്ഷാപരിശീലനം എം.ജി. യൂണിവേഴ്‌സിറ്റിയില്‍
കോട്ടയം : മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി. - നെറ്റ്/ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിനു വേണ്ടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓഫ്ലൈൻ പരിശീലന പരിപാടി ഉടൻ ആരംഭിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2731025, 9495628626 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.




